Thursday, March 19, 2026 Last Updated 35 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 09.24 AM

നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല ; കേസില്‍ പോലീസിന് വന്‍ തിരിച്ചടി

uploads/news/2025/12/817237/shine-tom-chacko.jpg

കൊച്ചി: ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി വലിയ വിവാദമായി മാറിയ ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കും. നടന്‍ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഫോറന്‍സിക് പരിശോധനയില്‍ നടന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്താന്‍ കഴിയാതെ വന്നതിനാല്‍ പോലീസിന് വന്‍ തിരിച്ചടിയാണ് കിട്ടിയത്.

ഇതോടെ ഷൈനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടും. ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് നേരത്തേ ഉണ്ടായിരുന്ന കേസ്. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയത് വിവാദമായിരുന്നു.

ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കായെത്തിയത്. ഇതറിഞ്ഞ ഷൈന്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കൊച്ചി നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷൈനും സുഹൃത്ത് അഹമ്മദ് മുര്‍ഷാദുമാണ് പ്രതികള്‍. ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് ഷൈന്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് ഷൈന്‍ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ നേടുകയും ചെയ്തിരുന്നു.

Ads by Google
Monday 22 Dec 2025 09.24 AM
YOU MAY BE INTERESTED
Ads by Google
Ads by Google