Thursday, March 19, 2026 Last Updated 30 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 08.11 AM

ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറ്; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

uploads/news/2025/12/817188/hartal.jpg

മലപ്പുറം: ഇന്നലെ രാത്രി മുസ്ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.

സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. സിപിഐഎം ഓഫീസിന് നേരെ നേരത്തെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്ലിം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

അതേസമയം മലപ്പുറത്ത് പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം ഒഴൂര്‍ അയ്യായയില്‍ മുസ്‌ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഒഴൂര്‍ പഞ്ചായത്ത് വാര്‍ഡ് 15ലെ അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങള്‍ സ്മാരക മുസ്‌ലിം ലീഗ് ഓഫീസാണ് കത്തിനശിച്ചത്.

Ads by Google
Monday 22 Dec 2025 08.11 AM
YOU MAY BE INTERESTED
Ads by Google
Ads by Google