Thursday, March 19, 2026 Last Updated 0 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 04.32 PM

5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും

ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
suspended, teacher

കോട്ടയം ഈരാറ്റുപേട്ടയിൽ അദ്ധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ സന്തോഷ്‌ എം ജോസിനെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്യും. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി . ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

അധ്യാപകന്‍റെ മർദ്ദനത്തിൽ അഞ്ചാം ക്ലാസുകാരന്‍റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി വ്യക്തമാക്കിയിരുന്നു .

ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർത്ഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.

Ads by Google
Friday 19 Dec 2025 04.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google