Thursday, March 19, 2026 Last Updated 6 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 12.47 PM

ശബരിമല സ്വര്‍ണക്കൊള്ള ; എന്‍. വാസു, മുരാരിബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹര്‍ജി തള്ളി

uploads/news/2025/12/816831/e-vasu.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയ കേസില്‍ രണ്ടാം പ്രതിയും ശ്രീകോവില്‍ കട്ടിളപ്പാളി കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു. സ്വര്‍ണപ്പാളികള്‍ക്ക് പകരം ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തി കവര്‍ച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിന് എതിരായ കേസ്. ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്‍ പതിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാന്‍ ശുപാര്‍ശ നല്‍കി എന്നതാണ് എന്‍ വാസുവിനെതിരായ കേസ്.

അതിനിടയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേസെടുത്ത ഇഡിയ്ക്ക് രേഖകളും മറ്റും നല്‍കാന്‍ എസ്‌ഐടിയ്ക്ക് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. ഇതില്‍ എസ്‌ഐടിയുടെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറണമെന്നാണ് നിര്‍ദേശം. ഇതിനെതിരേ എസ്‌ഐടിയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Ads by Google
Friday 19 Dec 2025 12.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google