Thursday, March 19, 2026 Last Updated 1 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 11.56 AM

ശബരിമല സ്വര്‍ണ്ണക്കടത്ത് കേസ് ഇ.ഡി.യും അന്വേഷണിക്കും ; രേഖകള്‍ കൈമാറാന്‍ എസ്‌ഐടിയോട് വിജിലന്‍സ് കോടതി

uploads/news/2025/12/816823/enforcement.jpg

കൊല്ലം: സാമ്പത്തീക കുറ്റകൃത്യങ്ങള്‍ അടക്കം ഉള്ള സാഹചര്യത്തില്‍ ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡി. അന്വേഷണവും നടക്കുമെന്ന് വിജിലന്‍സ് കോടതി. ഒരു വശത്ത് എസ്‌ഐടി അന്വേഷണം നടക്കുമ്പോള്‍ തന്നെ ഇ.ഡി.യും അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെടുകയായിരുന്നു. എസ്‌ഐടി അന്വേഷണം നടത്തിയ മുഴുവന്‍ രേഖകളും ഇ.ഡി.യ്ക്കും കൈമാറാനാണ് നിര്‍ദേശം.

നേരത്തേ വിവരങ്ങള്‍ ഇ.ഡി.യ്ക്ക് കൈമാറുന്നതിനെതിരേ എസ്‌ഐടി കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് ഇ.ഡി.യും അന്വേഷിക്കട്ടെ എന്ന നിലപാട് വിജിലന്‍സ് എത്തിയത്. ഇതോടെ ഒരേ വിഷയത്തില്‍ രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്തും. ശബരിമല വിഷയത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് നേരത്തേ കേന്ദ്ര ഏജന്‍സി കോടതിയെ അറിയിച്ചിരുന്നു.

ഇ.ഡി. കൂടി വരുന്നതോടെ തങ്ങള്‍ അന്വേഷണം നടത്തുന്ന ഇടത്തുകൂടി ഇ.ഡി.യും അന്വേഷണം നടത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു നേരത്തേ എസ്‌ഐടി ഉന്നയിച്ച വാദം. നിലവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മുതല്‍ എ പത്മകുമാര്‍ വരെ ആറ് അറസ്റ്റുകള്‍ എസ്‌ഐടി നടത്തിയിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണംം ശബരിമലയിലും ദേവസ്വം ബോര്‍ഡിലും എത്തി നില്‍ക്കുകയാണ്.

Ads by Google
Friday 19 Dec 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google