Thursday, March 19, 2026 Last Updated 5 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 10.21 AM

ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സംഭവം; എസ്എച്ചഒ പ്രതാപ ചന്ദ്രന് സസ്പെന്‍ഷന്‍

uploads/news/2025/12/816814/police1.jpg

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ എസ്എച്ച്ഒ പ്രതാപ ചന്ദ്രന് സസ്‌പെന്‍ഷന്‍. പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്ന ഉടന്‍ തന്നെ വിഷയത്തില്‍ കര്‍ശനനടപടി എടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

സംഭവം നടക്കുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള ആഭ്യന്തര അന്വേഷണം നടത്താന്‍ കൂടി ഇതിനകം തന്നെ തീരുമാനമായിട്ടുണ്ട്. നിലവില്‍ അരൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയാണ് പ്രതാപ ചന്ദ്രന്‍. പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി നടപടി എടുക്കാന്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ക്രമസമാധാന ചുമതലയുള്ള എച്ച് വെങ്കിടേഷിന് നിര്‍ദേശം നല്‍കി.

ഇരുവരുടേയും നിയമപോരാട്ടത്തിന് ഒടുവിലാണ് 2024 ജൂണില്‍ നടന്ന ക്രൂര മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി സിഐ പറഞ്ഞു. കൈക്കുഞ്ഞുങ്ങളെ ഇവര്‍ താഴെയെറിയാന്‍ ശ്രമിക്കുകയും വനിതാ ഉദ്യോഗസ്ഥരെയടക്കം യുവതി കയ്യേറ്റം നടത്തുകയും ചെയ്തതായും പറഞ്ഞു.

സ്റ്റേഷനില്‍ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെയാണ് പ്രതികരിച്ചത. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നന്നും സിഐ പറഞ്ഞു. എറണാകുളം സ്വദേശിനിയായ ഷൈമോളെയായിരുന്നു സിഐ മര്‍ദിച്ചത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വിവരം അന്വേഷിക്കുന്നതിന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു ഷൈമോള്‍.

Ads by Google
Friday 19 Dec 2025 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google