Thursday, March 19, 2026 Last Updated 0 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 07.43 AM

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; സമയോചിത ഇടപെടലില്‍ യാത്രക്കാര്‍ സുരക്ഷിതര്‍

uploads/news/2025/12/816767/bus.jpg

മൈസൂര്‍: മൈസൂരിന് സമീപം നഞ്ചന്‍ഗോഡില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ച് കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസാണ് പൂര്‍ണമായും കത്തിനശിച്ചത്.

യാത്രക്കാരെ മുഴുവന്‍ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു. ബസില്‍ ഉണ്ടായിരുന്ന നാല്പതിലേറെ യാത്രകാര്‍ ഉണ്ടായിരുന്നു. ബസിന് മുന്‍ഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോണ്‍,പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ അപകടത്തില്‍ കത്തിനശിച്ചു. ബസിന് മുന്‍പില്‍ പോയ വാഹനങ്ങളിലെ യാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു.

ഇതോടെ കണ്ടക്ടറും ഡ്രൈവറും സമയോചിതമായി ഇടപെടുകയും ചെയ്തു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. മുന്‍ഭാഗത്ത് തീപടരുന്നത് കണ്ടതോടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 44 യാത്രക്കാരായിരുന്നു അപകടസമയത്ത് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ ബത്തേരിയില്‍ എത്തിക്കും.

Ads by Google
Friday 19 Dec 2025 07.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google