Thursday, March 19, 2026 Last Updated 0 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Dec 2025 07.02 PM

‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’: ഇടത് സൈബർ വിങ്ങിന്റെ കൊലവിളി തുടരുന്നെന്ന് പരാതി

uploads/news/2025/12/816703/7.gif
photo - facebook

കണ്ണൂർ : പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇടത് സൈബർ വിങ് കൊലവിളി തുടരുമ്പോഴും അനക്കമില്ലാതെ പോലീസ് .പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്നാണ് സമൂഹമാധ്യമത്തിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നത്. പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

നൂഞ്ഞമ്പ്രം സഖാക്കൾ, മുളിയാത്തോട് സഖാക്കൾ, പാനൂർ സഖാക്കൾ, കുറുക്കൂട്ടി സഖാക്കൾ, മുണ്ടയോട്ട് കാവ് സഖാക്കൾ, ആയിത്തറ സഖാക്കൾ തുടങ്ങിയ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകളിലൂടെയാണ് കൊലവിളി തുടരുന്നത്. പാനൂരിലെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ടാണ് വിഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യുന്നത്. കലാപഭൂമിയായിരുന്ന പാനൂരിനെ വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്കു കൊണ്ടുപോകാൻ മടിക്കില്ലെന്ന തരത്തിലാണു .

പല പോസ്റ്റുകളും. കൊളവല്ലൂർ പൊലീസ്, കൂത്തുപറമ്പ് എസിപി എന്നിവർക്ക് മുസ്‌ലിം ലീഗ് കുന്നോത്ത്പറമ്പ് എസിപി എന്നിവർക്ക് മുസ്‌ലിം ലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. നാട്ടിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പോസ്റ്റുകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.

Ads by Google
Thursday 18 Dec 2025 07.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google