Thursday, March 19, 2026 Last Updated 4 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Dec 2025 05.41 PM

കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോ​ഗസ്ഥയുടെ 5 പവൻ മാല കവർന്നു

പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എഎസ്ഐ അമൃതയുടെ 5 പവൻ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടത്.
theft, police

കർണാടകയിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്ഐയുടെ മാല കവർന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എഎസ്ഐ അമൃതയുടെ 5 പവൻ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടകയിൽ കോൺഗ്രസ് തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ശിവമൊഗ്ഗയിലെ ബിജെപി ഓഫീസിന് മുന്നിലും പ്രതിഷേധം നടന്നത്. ഈ പ്രതിഷേധക്കാരിലെ സ്ത്രീകളെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയാണ് എഎസ്ഐ അമൃത. കുത്തിയിരിപ്പിന് ശേഷം ബാരിക്കേഡിന് മുകളിൽ കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ എല്ലാവരെയും അറസ്റ്റ് ചെയ്തു. ഇവരെ പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് അമൃതയ്ക്ക് കഴുത്തിൽ കിടന്ന മാല നഷ്ടമായത്.

Ads by Google
Thursday 18 Dec 2025 05.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google