Friday, March 20, 2026 Last Updated 14 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.12 AM

തിരുവനന്തപുരം മേയര്‍: കൂടുതല്‍ പേരുകള്‍ ബിജെപി പരിഗണിക്കുന്നു ; നിര്‍ദേശവുമായി ആര്‍എസ്എസും

uploads/news/2025/12/816217/BJP.jpg

തിരുവനന്തപുരം: വലിയവിജയം നേടിയ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കും വി.വി. രാജേഷിനും ശ്രീലേഖയ്ക്കുമൊപ്പം കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവരുന്നു. ബിജെപിയ്ക്ക് ഒപ്പം ആര്‍എസ്എസ് മുമ്പോട്ട് വെച്ച നിര്‍ദേശവും പരിഗണിക്കുകയാണെന്നാണ് വിവരം.

ഗിരികുമാറിന്റെയും കരമന അജിത്തിന്റെയും പേരുകളാണ് പുതിയതായി ഉയര്‍ന്ന് വന്നിരിക്കുന്നത്. ഈ നിര്‍ദേശം മുമ്പോട്ട് വെച്ചിരിക്കുന്നത് ആര്‍എസ്എസ് ആണെന്നാണ് വിവരം. മൂന്ന് തവണയായി കൗണ്‍സിലര്‍ സ്ഥാനത്ത് ഉണ്ടെന്ന പ്രവര്‍ത്തി പരിചയം കണക്കാക്കിയാണ് ചിലര്‍ കരമന അജിത്തിന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. ജനകീയനാണെന്നതും ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ശക്തമായ വാദങ്ങളുന്നയിച്ചിട്ടുള്ളയാളാണ് അജിത്ത്. നേരത്തേ സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. പ്രഥമ പരിഗണന വി വി രാജേഷിന് ആണെങ്കിലും എതിര്‍പ്പുകളുമുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നതോടെയാണ് കൂടുതല്‍ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്.

രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. കൗണ്‍സിലിലേക്ക് ജയിച്ച രണ്ട് സ്വതന്ത്രരെ കൂടെ നിര്‍ത്താനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. സ്വതന്ത്രന്‍മാരുടെ പിന്തുണ ലഭിച്ചാല്‍ 52 വാര്‍ഡെന്ന കേവല ഭൂരിപക്ഷം ബിജെപിക്ക് നേടാനാകും.

ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എല്‍ഡിഎഫിന്റെ കയ്യില്‍നിന്ന് പോകുന്നത്. ആകെയുള്ള 101 സീറ്റില്‍ എന്‍ഡിഎ 50 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.

യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എല്‍ഡിഎഫ് നേടിയത്. എന്‍ഡിഎ 34 സീറ്റ് നേടിയപ്പോള്‍ 10 സീറ്റായിരുന്നു യുഡിഎഫിന്.

Ads by Google
Tuesday 16 Dec 2025 08.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google