Friday, March 20, 2026 Last Updated 1 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 01.05 PM

കേരളാകോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കും ; കൃത്യമായ സൂചന നല്‍കി വി.ഡി. സതീശന്‍

uploads/news/2025/12/816084/vd-sathaashan-with-media.gif

തിരുവനന്തപുരം: യുഡിഎഫിലേക്ക് ജോസ് കെ മാണിയുടെ കേരളാകോണ്‍ഗ്രസിനെയും ഉള്‍ക്കൊള്ളുമെന്ന സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറ ഇതിനേക്കാള്‍ വിശാലമാക്കുമെന്നും അതില്‍ എല്‍ഡിഎഫിലെയും എന്‍ഡിഎ യിലെയും വരെ ചെറുകിട പാര്‍ട്ടികള്‍ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ജോസ്.കെ. മാണിയുടെ മുന്നണിപ്രവേശവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ രാഷ്ട്രീയ വിജയം നല്‍കിയ ജില്ലയാണ് കോട്ടയമെന്നും യുഡിഎഫിനെക്കുറിച്ച് അറിയാത്ത ആള്‍ക്കാരാണ് അതില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും ഇനിയും വിപുലമായ ഒരു സംവിധാനമായിട്ടാകും യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അതേസമയം തന്നെ യുഡിഎഫില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പറഞ്ഞു.

അതേസമയം തന്നെ ജോസ്.കെ. മാണിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസിന്റെ പിന്നാലെ നടന്നിട്ടില്ലെന്നും വിഡി. സതീശന്‍ പറഞ്ഞു. ജോസ് കെ മാണിക്ക് പിന്നാലെ നടന്നിട്ടില്ല. തീരുമാനം എടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. അവര്‍ സമയാ സമയത്ത് ഉചിതമായ തീരുമാനം കൂടിയാലോചിച്ച് എടുക്കുമെന്നും പറഞ്ഞു. യുഡിഎഫ് എന്നാല്‍ എല്ലാം ഉള്‍ക്കൊള്ളാന്‍ കളിയുന്ന എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിശാലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമാണ്. അത് കൂറേക്കൂടി വിപുലീകരിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ വിജയം നേടാന്‍ കഴിഞ്ഞതിന് കാരണം യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയത് കൊണ്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇതിനേക്കാള്‍ കുറേക്കൂടി കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. അതിനായി യുഡിഎഫ് സംവിധാനം വിപുലീകരിക്കുമെന്നും എന്‍ഡിഎയിലും എല്‍ഡിഎഫിലെയും ഘടകകക്ഷികള്‍ അതില്‍ ഉണ്ടാകുമെന്നും പറഞ്ഞു.

Ads by Google
Monday 15 Dec 2025 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google