Friday, March 20, 2026 Last Updated 15 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 12.07 PM

എല്‍ഡിഎഫ് ശക്തമായി തിരിച്ചു വരും; സിപിഐ, സിപിഐഎം സംസ്ഥാന സെക്രട്ടറിമാരുടെ കൂടിക്കാഴ്ച

uploads/news/2025/12/816073/MV-Govindan.jpg

ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും തെറ്റുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി തിരുത്തുമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. ശബരിമല ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ വിലയിരുത്തലിനൊരുങ്ങുകയാണ് ഇടതുപക്ഷം. തെരഞ്ഞെടുപ്പ്ഫലം ചര്‍ച്ച ചെയ്യാനായി സിപിഐ യുടേയും സിപിഐഎമ്മിന്റെയും സംസ്ഥാന സെക്രട്ടറിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. എകെജി സെന്റര്‍ ഫ്‌ളാറ്റില്‍ ആയിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഇരു പാര്‍ട്ടികളുടെയും നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. സര്‍ക്കാരിന് ജനപിന്തുണ കുറയുന്നു വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കുള്ളത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വര്‍ഷത്തെ ഭരണനേട്ടവും ഒന്നും വോട്ടര്‍മാരില്‍ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി.

Ads by Google
Monday 15 Dec 2025 12.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google