Friday, March 20, 2026 Last Updated 0 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 11.52 AM

ക്ഷേത്രക്കൊള്ള കടകംപള്ളിയുടെ കാലം മുതല്‍ തുടങ്ങി ; ശബരിമലയിലെ സ്വര്‍ണ്ണം എവിടെയെന്ന് രമേശ് ചെന്നിത്തല

uploads/news/2025/12/816072/ramesh-chennithala-clse.gif

തിരുവനന്തപുരം: രണ്ടു ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടും ഇപ്പോഴും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്നത് തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്നും അടിച്ചുമാറ്റിയ സ്വര്‍ണ്ണം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും അത് എവിടെപ്പോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അകത്തുകിടക്കുന്ന വാസു പ്രസിഡന്റായിരുന്ന സമയത്ത് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി. അന്ന് കേരളത്തിലെ ക്ഷേത്രങ്ങളിലെ ചെമ്പ്, പഴയ ഉരുളി, വിളക്കുകള്‍ തുടങ്ങി അനേകം പുരാവസ്തുക്കള്‍ വില്‍ക്കാന്‍ തീരുമാനം എടുത്തിരുന്നു. ഇവയൊന്നും വെയ്ക്കാന്‍ ക്ഷേത്രങ്ങളില്‍ ഇടമില്ലാത്തതിനാല്‍ ലേലം വിളിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന താനാണ് ശക്തമായി എതിര്‍ത്തതും ഈ നീക്കം പരാജയപ്പെടുത്തിയതും.

ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ വിറ്റു പണം തട്ടാനായിരുന്നു ഉദ്ദേശം. അന്നും സര്‍ക്കാര്‍ ഈ നീക്കത്തെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. അവിടെ തുടങ്ങിയതാണ് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനുള്ള നീക്കങ്ങള്‍. ഇതുപോലെ കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ വന്‍ തോതില്‍ വിറ്റു തുലയ്ക്കാന്‍ നടന്ന ആ ആസൂത്രണതിതന്റെ ഭാഗമാണ് ഇപ്പോഴത്തെ സ്വര്‍ണ്ണക്കൊള്ളയും. ഈ കാര്യത്തില്‍ നടപടിടകളുണ്ടാകണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയമാണ് നേടിയത്. എന്നാല്‍ ഈ വിജയത്തില്‍ കേരളത്തില്‍ ഉടനീളം സിപിഐഎം പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിടുകയാണ്. തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വിദ്വേഷം തീര്‍ക്കുന്നത് അക്രമം അഴിച്ചുവിട്ടാണ്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സാധാരണ പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാകുന്നു.

യുഡിഎഫിന്റെ ചരിത്ര വിജയത്തിന് ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം അക്രമം അഴിച്ചുവിടുന്നു. തെരഞ്ഞെുടപ്പിലെ തോല്‍വിയുടെ കലിപ്പ് തീര്‍ക്കുന്നത് അക്രമം അഴിച്ചുവിട്ടാണ്. സാധാരണ പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാകുന്നു. കോഴിക്കോടും കണ്ണൂരും വയനാട്ടിലും ചെങ്ങന്നൂരുമെല്ലാം അക്രമസംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പോലീസ് ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ അക്രമം നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണം. അവര്‍ തീക്കൊളളികൊണ്ട് തല ചൊറിയുകയാണെന്നും പറഞ്ഞു.

Ads by Google
Monday 15 Dec 2025 11.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google