Friday, March 20, 2026 Last Updated 14 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Dec 2025 03.23 PM

സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു; ഭാര്യയ്ക്കു ഗുരുതര പരിക്ക്

on

രാജപുരം: ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. കോളിച്ചാൽ വെള്ളക്കല്ല് തൊട്ടിയിൽ ജിംസനാണ് (48) മരിച്ചത്. മാലക്കല്ല് ലൂർദ്മാതാ പള്ളിയിലെ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുംവഴി കോളിച്ചാൽ ടൗണിൽ ഇന്നലെ രാത്രി ഏഴിനാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗുരുതര പരുക്കേറ്റ ഭാര്യ ഷിജിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വയസ്സുള്ള മകൻ ടിയോ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Ads by Google
Sunday 14 Dec 2025 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google