Friday, March 20, 2026 Last Updated 0 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Dec 2025 12.32 PM

വ്യക്തിപരമായി ആരുടെയും വിജയമല്ലെന്ന് കെസി വേണുഗോപാൽ, തിരുവനന്തപുരത്ത് അടക്കമുള്ള സഖ്യ സാധ്യതയിലും മറുപടി

തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി.
kc venugopaL

കോണ്‍ഗ്രസ് കേരളത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്‍ഗ്രസിന്‍റെ നിലപാടാണിതെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി.

ജനങ്ങള്‍ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറാണെന്നും അതനുസരിച്ചുള്ള പ്രവർത്തനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റൻ ആരാണെന്ന ചോദ്യത്തിൽ ജനങ്ങളാണ് ക്യാപ്റ്റനെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി. കൂട്ടായ നേതൃത്വത്തിന്‍റെ പ്രവര്‍ത്തന ഫലമാണെന്നും വ്യക്തിപരമായി ആരുടെയും വിജയമല്ലെന്നും കൂട്ടായ പ്രവർത്തനത്തിന്‍റെ വിജയമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിക്ക് സമാനതകളില്ലാത്ത തരംഗമാണ് അനുകൂലമായി ഉണ്ടായതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പത്തുവര്‍ഷമായി കേരളത്തിൽ ഭരണമില്ല. എല്ലാ പീഡനങ്ങളും അനുഭവിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. കള്ളക്കേസുകൾ അടക്കം സര്‍ക്കാരെടുത്തു. സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്‍റെ വിജയമാണിത്. വിജയദിനത്തിൽ അടക്കം സിപിഎം അക്രമം നടത്തി. എത്രമാത്രം പ്രയാസം സഹിച്ചാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അഭിനന്ദിക്കുകയാണ്. ചിട്ടിയായ പ്രവർത്തനങ്ങൾ ഡിസിസികൾ നടത്തി. ഈ വിജയം സമ്മാനിക്കുന്നതിൽ പിണറായി സർക്കാരിന്‍റെ വലിയ പങ്കുണ്ട്. കേന്ദ്രവുമായി കീഴടങ്ങൽ രീതിയിലാണ് സർക്കാർ മുന്നോട്ടുപോയത്.തൃശൂരിനുശേഷം തിരുവനന്തപുരവും കൊടുത്തതിൽ കാരണക്കാർ സിപിഎമ്മും സർക്കാരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Sunday 14 Dec 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google