Friday, March 20, 2026 Last Updated 15 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.44 AM

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു.
udf

മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്ന വി.ആർ. സിനി അന്തരിച്ചു. സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു.

ആരോ​ഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു ഇവര്‍. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീണാണ് മരിച്ചത്. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗൺസിലറായിരുന്നു സിനിയെന്നും ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഫ് നിയോഗിച്ചപോരാളിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വെറും 26 വോട്ടിനാണ് ചേച്ചി ഇന്നലെ പരാജയപ്പെട്ടത്. 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേർക്കും ലഭിച്ചു. ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് സിമി ചേച്ചി പ്രവർത്തിച്ചത്. നമ്മുടെയെല്ലാം ഒരു ശക്തിയായിരുന്നു സിനി ചേച്ചിയെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

Ads by Google
Sunday 14 Dec 2025 10.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google