Friday, March 20, 2026 Last Updated 1 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.11 PM

കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി': ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന

കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി' എന്നാണ് സജന കുറിച്ചത്
rahul mankoottathil

തെരഞ്ഞെടുപ്പിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. 'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി' എന്നാണ് സജന കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി വന്നതു മുതൽ പുറത്താക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച യുവ നേതാവാണ് സജന.

അതേസമയം പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അനുകൂലികളുടെ അസഭ്യ വർഷമാണുളളത്. 'നിന്നെയാണ് ആദ്യം പുറത്താക്കേണ്ടത്, ഇവളെപ്പോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ എത്രയും പെട്ടെന്ന് പാർട്ടി പുറത്താക്കണം എങ്കിലേ ഈ പാർട്ടി രക്ഷപ്പെടൂ' എന്ന് തുടങ്ങി തീർത്തും മോശം പരാമർശങ്ങളും പോസ്റ്റിന് താഴെയുണ്ട്.

Ads by Google
Saturday 13 Dec 2025 09.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google