Friday, March 20, 2026 Last Updated 16 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 07.37 PM

ഇടുക്കിയില്‍ മുൻ എംഎൽഎയുടെ പരാജയം നാണക്കേടായി, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി

കട്ടപ്പന നഗരസഭയിലെ 22-ാം വാർഡിൽ നിന്നും 59 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
udf, won

ഇടുക്കി ജില്ലയില്‍ മികച്ച വിജയം നേടിയ യുഡിഎഫിന് മുൻ എംഎൽഎ ഇഎം അഗസ്തിയുടെ പരാജയം നാണക്കേടായി. കട്ടപ്പന നഗരസഭയിലെ 22-ാം വാർഡിൽ നിന്നും 59 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ജനവിധിക്ക് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.

1978 ൽ കട്ടപ്പന പഞ്ചായത്തംഗമായി. 91 ലും 96 ലും ഉുടമ്പൻചോലയിൽ നിന്നും എംഎൽഎ ആയി. 2001ൽ പീരുമേട് എംഎൽഎയുമായ അ​ഗസ്തി നിലവിൽ എഐസിസി അംഗമാണ്. ഈ പാരമ്പര്യവുമായിട്ടാണ് കട്ടപ്പന നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയായി ഇഎം അഗസ്തി അംഗത്തിന് ഇറങ്ങിയത്.

ഫലം വന്നപ്പോൾ എൽഡിഎഫിലെ സിആ‍ർ മുരളിയോട് 59 വോട്ടിന് പരാജയപ്പെട്ടു. ഇഎം ആഗസ്തിക്ക് 303 വോട്ടുകളും സിആർ മുരളിക്ക് 244 വോട്ടുകളുമാണ് കിട്ടിയത്.

Ads by Google
Saturday 13 Dec 2025 07.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google