Friday, March 20, 2026 Last Updated 14 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 01.27 PM

ബിജെപി മുമ്പോട്ട് വെച്ച വികസിത കേരളം ജനം സ്വീകരിച്ചു ; കോണ്‍ഗ്രസിന്റേത് താല്‍ക്കാലിക പ്രതിഭാസം

uploads/news/2025/12/815779/rajeev-chandrasekhar-in-mar.jpg

തിരുവനന്തപുരം: ബിജെപിയുടെ വികസിത കേരളം വികസന കേരളം ഇനി മാറാത്തത് മാറും എന്ന കാഴ്ചപ്പാട് ജനം സ്വീകരിച്ചതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ മുന്നേറ്റമെന്നും ഇത് ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞതിന് കാരണം ബിജെപിയെ ജനം സ്വീകരിച്ചത് കൊണ്ടാണ്.

കോര്‍പ്പറേഷന് പുറമേ അനേകം മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ബിജെപിയ്ക്ക് വിജയം നേടാനായി. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് ഭരിച്ച പത്തുവര്‍ത്തെ കാലത്തെ പരാജയമാണ് തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്്. ശബരിമലയോട് കാട്ടിയ ദ്രോഹം, അഴിമതി, കുറ്റകരമായ അനാസ്ഥ എന്നിവയ്ക്ക് ജനം നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. കോണഗ്രസിന് കിട്ടിയ മുന്നേറ്റം ഭരണവിരുദ്ധ വികാരത്തിന്റേതാണ്. അത് താല്‍ക്കാലിക പ്രതിഭാസമാണെന്നും പറഞ്ഞു. ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെുടപ്പിലും ജനം തീരുമാനം എടുക്കും.

ബിജെപിയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസത്തിന്റേതാണ്. ഇനിയുള്ള ആറുമാസം പ്രവര്‍ത്തനത്തിന്റേതാണ്. കോണ്‍ഗ്രസിന്റേത് താല്‍ക്കാലിക വിജയമാണ്. മാറാത്തത് മാറുമെന്നായിരുന്നു ബിജെപിയുടെ പ്രചരണവാക്യം. തിരുവനന്തപുരത്ത് മാറ്റം വന്നു. ഇനി ബാക്കി കാര്യങ്ങളും ജനങ്ങള്‍ തീരുമാനിക്കുമെന്നും പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു പ്രതികരണം.

Ads by Google
Saturday 13 Dec 2025 01.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google