Friday, March 20, 2026 Last Updated 1 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 03.13 PM

സൈൻ ബോർഡിന്റെ ലോഹപ്പാളി അടർന്നുവീണ് വീണ് സ്കൂട്ടർ യാത്രികനായ കളക്ഷൻ ഏജന്റിന്റെ കൈപ്പത്തിയറ്റു

കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള(57)യുടെ കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായ് പരിക്കേറ്റത്.
mc road

കൊല്ലത്ത് എം സി റോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിലെ ലോഹപ്പാളി അടർന്നുവീണ് സ്കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു തൂങ്ങി. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള(57)യുടെ കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായ് പരിക്കേറ്റത്.

എം സി റോഡിൽ കൊട്ടാരക്കര കുന്നക്കരയിൽ ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. കെഎസ്എഫ്ഇയുടെ കളക്ഷൻ ഏജന്റ് ആയ മുരളീധരൻ പിള്ള ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൂറ്റൻ തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹ പാളി അടർന്ന് വീണത്.

നിയന്ത്രണം വിട്ടു സ്കൂട്ടർ മറിയുകയും ചെയ്തു. പരുക്കേറ്റ മുരളീധരൻ പിള്ളയെ കൊട്ടാരക്കര താലൂക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായ് തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ads by Google
Friday 12 Dec 2025 03.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google