Tuesday, March 17, 2026 Last Updated 20 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 01.36 PM

ശ്രേയസ്സ് അയ്യരും മൃണാള്‍ താക്കൂറും പ്രണയത്തില്‍? പ്രതികരണവുമായി നടി

mrunal-thakur-

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി നടി മൃണാള്‍ താക്കൂര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മൃണാളിന്റെ പരോക്ഷ വിശദീകരണം.

‘അവര്‍ സംസാരിക്കുന്നു, ഞങ്ങള്‍ ചിരിക്കുന്നു, കിംവദന്തികള്‍ സൗജന്യ പിആര്‍ ആണ്, സൗജന്യ കാര്യങ്ങള്‍ എനിക്ക് ഇഷ്ടമാണ്’. നടി പറഞ്ഞു. വീഡിയോയില്‍ മൃണാളിന്റെ പുറകില്‍ അമ്മ ഇരിക്കുന്നതും ഇരുവുരും ചിരിക്കുന്നതും കാണാം.

mrunal-thakur-

അടുത്തിടെയാണ് ശ്രേയസ് അയ്യരും മൃണാള്‍ ഠാക്കൂറും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ വന്നത്. ഇരുവരും ഒന്നിച്ച് സമയം ചിലവഴിച്ചെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഇതോടെയാണ് മൃണാള്‍ തന്നെ അഭ്യൂഹങ്ങള്‍ തളളി രംഗത്തെത്തിയത്. എന്നാല്‍ ശ്രേയസ് അയ്യര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Ads by Google
Tuesday 09 Dec 2025 01.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google