Tuesday, March 17, 2026 Last Updated 18 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 12.20 PM

ജാതകം നോക്കി ജോലി തരും; ബോളിവുഡിലെ പുതിയ ട്രെന്റ്, ഈ വിവരക്കേട് അംഗീകരിക്കാനാകില്ല: നടി ഫലഖ് നാസ്

asking, before

ഹിന്ദി ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയയായ നടിയാണ് ഫലഖ് നാസ്. താരങ്ങളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പായി അവരുടെ ജാതകം ചോദിക്കുന്ന ബോളിവുഡിലെ പുതിയ രീതിയെക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍. ഈ രീതി കാരണമാണ് പല കഴിവുളള താരങ്ങള്‍ക്കും അവസരം കിട്ടാതെ പോകുന്നതെന്നും ഫലഖ് നാസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

''നേരത്തെ അവസരം ലഭിച്ചിരുന്നത് അഭിനയിക്കാനുള്ള കഴിവ് നോക്കിയായിരുന്നു. പിന്നീട് അത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ നോക്കിയിട്ടെന്നായി. ഇപ്പോള്‍ പുതിയ യുഗം ആരംഭിച്ചിരിക്കുകയാണ്. ജോലി തരും മുമ്പ് അവര്‍ നമ്മളുടെ ജാതകം നോക്കും. അത് നോക്കി ഈ കഥാപാത്രം ചെയ്താല്‍ ഹിറ്റാകുമോ എന്ന് അവര്‍ നോക്കും'' താരം പറയുന്നു.

''ഇന്നലെ എനിക്കൊരു കോള്‍ വന്നു. പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് പറയുന്നില്ല. വളരെ പഴയതോ വളരെ പുതിയതോ അല്ല. ഒരു ചാനലില്‍ ഒരു ഷോ വരുന്നുണ്ടെന്നും ഇതാണ് കഥാപാത്രമെന്നും പറഞ്ഞു. നല്ലത്, ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. സാധാരണ ലുക്ക് ടെസ്റ്റും മോക്ക് ടെസ്റ്റുമൊക്കെയാണ് ആവശ്യപ്പെടുക. പകരം അവര്‍ എന്നോട് എന്റെ ജനന തിയ്യതിയും സമയവും സ്ഥലവും നല്‍കാനാണ് ആവശ്യപ്പെട്ടത്'' എന്നും ഫലഖ് നാസ് പറയുന്നു.

''കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിലുണ്ട്. എന്റെ കഴിവ് മൂലമാണ് എനിക്ക് ജോലി കിട്ടിയിരുന്നത്. ജാതകം നോക്കിയല്ല. അതിനാല്‍ ഞാന്‍ അവരോടൊപ്പം വര്‍ക്ക് ചെയ്യില്ലെന്ന് തീരുമാനിച്ചു. പക്ഷെ ഇന്നലെ മുതല്‍ ഞാന്‍ ദേഷ്യത്തിലാണ്. പല നല്ല കഴിവും അനുഭവപരിചയവുമുള്ളവര്‍ക്ക് അവസരം കിട്ടാതെ പോകാന്‍ കാരണം ഇതാണ്. ഇത്തരം വിവരക്കേട് അംഗീകരിക്കാനാകില്ല'' എന്നും താരം തുറന്നടിച്ചു.

''ജാതക ചേര്‍ച്ച നോക്കി നടത്തിയ കല്യാണങ്ങള്‍ പൊളിയുന്നു. അപ്പോഴാണ് നിങ്ങള്‍ ഷോ നടത്താന്‍ പോകുന്നത്? എനിക്ക് ഇതിന്റെ ഭാഗമാകണ്ട. നിങ്ങള്‍ നിര്‍മാതാവാണ് അല്ലാതെ ദൈവമല്ല. ഗെയിം ഓഫ് ത്രോണ്‍സ് ആണോ ഉണ്ടാക്കുന്നത്? അതും വിജയിച്ചത് ഇങ്ങനെ ചെയ്തതു കൊണ്ടാകുമല്ലേ'' എന്നും താരം പറയുന്നു.

Ads by Google
Tuesday 17 Mar 2026 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google