മകള്‍ റാഷ തഡാനിയ്ക്ക് പിറന്നാള്‍ ആശംസിച്ച് നടി രവീണ ടണ്ടന്‍. മകളുടെ മനോഹരമായ ബാല്യകാല ചിത്രങ്ങളും സമീപകാല കുടുംബ നിമിഷങ്ങളും, കൊച്ചുപെണ്‍കുട്ടിയില്‍ നിന്ന് മകള്‍ സിനിമാ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുന്ന യാത്ര ആഘോഷിക്കുന്ന നിമിഷങ്ങളും ഉള്‍പ്പെടെ ഹൃദയസ്പര്‍ശിയായ നിരവധി ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു രവീണയുടെ ആശംസ.
‘ഹാപ്പി 21 മൈ പുഡ്ഡിങ്. നിന്നെക്കുറിച്ച് ഒരു മുഴുവന്‍ ഉപന്യാസം എഴുതാന്‍ കഴിയും പക്ഷേ പോസ്റ്റിലൂടെ എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ തീരുമാനിച്ചു ’എന്നാണ് എന്നാണ് ചിത്രത്തിനൊപ്പം രവീണ കുറിച്ചത്. മകള്‍ പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങളും, അമ്മയുടെയും മകളുടെയും മനോഹരമായ സെല്‍ഫി ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് റാഷയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്. സുന്ദരി, വളര്‍ന്നുവരുന്ന താരം എന്നൊക്കെയാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്.
രവീണ ടണ്ടന്റെയും അനില്‍ തദാനിയുടെയും മകളായ റാഷ ഇതിനകം സിനിമയിലും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുണ്ട്. 2025 ല്‍ ആമാന്‍ ദേവ്ഗണിനൊപ്പം ആസാദ് എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാനായില്ലെങ്കിലും റാഷയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ‘ഉയി അമ്മ ’എന്ന ഗാനത്തിലെ അവരുടെ നൃത്തവും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടി.