Friday, March 20, 2026 Last Updated 0 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Dec 2025 04.27 PM

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേന്ദ്രഫണ്ട് തിരിമറി ; അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

uploads/news/2025/12/814682/rajeev-chandrasekhar.gif

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ കേന്ദ്രഫണ്ട് തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി ബിജെപി. നഗരവകുപ്പ് മന്ത്രാലയത്തിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരിക്കുന്നത്. കോര്‍പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാണ് ആവശ്യം.

സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കാന്‍ ഏല്‍പ്പിച്ചത് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത കുടുംബശ്രീയെയാണ്. ഇതില്‍ 2 കോടി രൂപയുടെ അഴിമതിയുണ്ട്. ഇ-റിക്ഷകള്‍ വാങ്ങിയതിലും അഴിമതിയുണ്ട്. മാത്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കിയ പദ്ധതിയില്‍ തട്ടിപ്പ് നര്‍ന്നു.ആര്‍ക്കൊക്കെ ലാപ്‌ടോപ് നല്കിയെന്നതിന് കണക്കില്ല.

തെരുവുനായ വന്ധ്യംകരണത്തിനുള്ള ഫണ്ട് ചെലവാക്കിയതിലും തട്ടിപ്പ്.സ്മാര്‍ട്ട് സിറ്റി സോളാര്‍ പദ്ധതിക്ക് കരാര്‍ നല്‍കിയത് അനര്‍ട്ടിന്. .അവര്‍ ഇത് ഉപകരാര്‍ നല്‍കി വീതം വച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്. എന്നിട്ടും മാലിന്യ പ്രശ്‌നം പരിഹരിക്കാനായില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

Ads by Google
Saturday 06 Dec 2025 04.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google