കൊച്ചി: വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തതിനെ തുടര്‍ന്ന് ഏറ്റുമാനൂരിലും പെരുമ്പാവൂരിലും സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടി വന്ന സാഹചര്യത്തില്‍ 24 മണിക്കുറിനുള്ളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. ഏറ്റുമാനൂരില്‍ സെലിബ്രിട്ടി സ്ഥാനാര്‍ത്ഥീ വീണാനായകര്‍ക്ക് പകരക്കാരിയായി എന്‍ഡിഎ കൊണ്ടുവന്നിരിക്കുന്നത് പാട്ടുകാരിയൂം നര്‍ത്തകിയുമായ ആതിര ഡി നായരെ. ശാസ്ത്രീയസംഗീതത്തിലും നൃത്തത്തിലും പ്രാവീണ്യമുള്ള ആതിര എന്‍ഡിഎ ഇത്തവണ ഇറക്കിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളുമാണ്.
ട്വന്റിട്വന്റി സ്ഥാനാര്‍ത്ഥിയായി ഏറ്റുമാനൂരെത്തുന്ന 25 കാരി കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ എന്ന നിലയിലും സംരംഭക എന്ന നിലയിലും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ഏറ്റുമാനൂരില്‍ ട്വന്റിട്വന്റി ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി വീണാ നായരായിരുന്നു. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരില്ല എന്ന കാരണത്താല്‍ പകരക്കാരിയെ തീരുമാനിക്കേണ്ടി വരികയായിരുന്നു. നേരത്തേ പെരുമ്പാവൂരില്‍ പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയ്ക്കും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞില്ല. പകരം ട്വന്റിട്വന്റി കണ്ടെത്തിയത് ജിബി പാത്തിക്കനെയായിരുന്നു.
പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ ജിബി വര്‍ഗീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗമാണ്. കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റായിരിക്കെയാണ് മത്സരിക്കാന്‍ എത്തുന്നത്. യാക്കോബായ യൂത്ത് അസ്സോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല സെക്രട്ടറിയായും പേരെടുത്തയാളാണ് ജിബി. വന്യജീവി കാര്‍ഷിക നിയമ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ ആദ്യമായി കര്‍ഷകരെ സംഘടിപ്പിച്ച് കോതമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ച സണ്ണി കടൂത്താഴെയാണ് മുവാറ്റുപുഴയിലെ എന്‍ഡിഎ -ട്വന്റി20 സ്ഥാനാര്‍ത്ഥി.
പത്തനാപുരത്ത് മുന്‍ സൈനികന്‍ അനില്‍ കുമാര്‍ എസ് (അനില്‍ പിള്ള) ആണ് ട്വന്റി20 സ്ഥാനാര്‍ത്ഥി. മുന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും, മാനേജ്മെന്റ് വിദഗ്ദനുമാണ് അനില്‍ കുമാര്‍. ഏതാനും സീറ്റുകളില്‍ കൂടിയാണ് ഇനി എന്‍ഡിഎയില്‍ സീറ്റ് പ്രഖ്യാപിക്കാനുള്ളത്.