Friday, March 20, 2026 Last Updated 7 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 09.32 AM

ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി, മൂന്നാംഘട്ട പട്ടിക ഉടന്‍ ; ബിഡിജെഎസ് 11 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു

uploads/news/2026/03/831212/BJP.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരത്തേ തന്നെ പ്രധാന സ്ഥാനാര്‍ത്്ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ വലിയ മുന്‍തൂക്കം നേടിയരിക്കുന്ന ബിജെപി ഇനി പ്രഖ്യാപിക്കാനുള്ളത് പത്ത് മണ്ഡലങ്ങള്‍ കൂടി. വിവിധ പാര്‍ട്ടികളില്‍ നിന്നും വന്നവരെയും സെലിബ്രിട്ടി സ്റ്റാറ്റസ് ഉള്ളവരെയും ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളാക്കി കഴിഞ്ഞദിവസം രണ്ടാം പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബിജെപി ക്യാമ്പ് വലിയ പ്രതീക്ഷയിലായി.

തിരുവനന്തപുരവും മാവേലിക്കരയൂം അടക്കം പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. കഴിഞ്ഞ ദിവസം 39 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ടുഘട്ടമായി ഇതുവരെ 86 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി. ആറന്മുളയില്‍ മത്സരിക്കുന്ന കുമ്മനം രാജശേഖരന്‍, ഗുരുവായൂരില്‍ മത്സരിക്കുന്ന ബി.ഗോപാലകൃഷ്ണന്‍, സിപിഐ വിട്ട എംഎല്‍എ സിസി മുകുന്ദന്‍ തുടങ്ങിയവരാണ് രണ്ടാം പട്ടികയിലെ പ്രമുഖര്‍. സി.സി. മുകുന്ദന്‍ നാട്ടികയില്‍ മത്സരിക്കുമ്പോള്‍ ധര്‍മ്മടത്ത് പിണറായിക്കെതിരെ കെ രഞ്ജിത്തും മത്സരിക്കും.

ബിഗ്‌ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായി. ബിജെപിയ്ക്ക് പിന്നാലെ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ്. ബി.ഡി.ജെ.എസും ബാക്കിയുള്ള മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആര്‍എസ്പിയില്‍ വിട്ടുവന്ന സജി. ഡി. ആനന്ദാണ് ഇരവിപുരത്ത് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം മത്സരിക്കുന്നത്. 12 സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

വര്‍ക്കല- അഡ്വ. ശ്രീനിവാസന്‍ വേണുഗോപാല്‍ കോന്നി- ടി. പി സുന്ദരേശന്‍ ചേര്‍ത്തല- അഡ്വ. അനന്തരാജ് ടി.പി ഇടുക്കി- അഡ്വ. പ്രതീഷ് പ്രഭ കളമശ്ശേരി- എം. പി ബിനു കോതമംഗലം- അജി നാരായണന്‍, മണ്ണാര്‍ക്കാട്- ഐസക്ക് വര്‍ഗീസ്, കൈപ്പമംഗലം- അതുല്യ ഘോഷ് പൊന്നാനി- ഇ മണീഷ്, വാമനപുരം- വേണു കാര്‍ണവര്‍, ഇരവിപുരം- സജി ഡി ആനന്ദ് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.

Ads by Google
Friday 20 Mar 2026 09.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google