Tuesday, March 17, 2026 Last Updated 21 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Dec 2025 11.38 AM

' മമ്മൂട്ടി സാര്‍... വാട്ട് സാര്‍' ; കളങ്കാവലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി സംവിധായകന്‍ രാഹുല്‍ രവീന്ദ്രന്‍

actor, director

മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് സംവിധാനം. ഇപ്പോള്‍ ചിത്രത്തെയും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ രവീന്ദ്രന്‍. രശ്മിക മന്ദാന നായികയായി ഈ വര്‍ഷം പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ദി ഗേള്‍ഫ്രണ്ട് അടക്കമുളള സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് രാഹുല്‍ രവീന്ദ്രന്‍.

'' മമ്മൂട്ടി സാര്‍... എങ്ങനെ സാര്‍... വാട്ട് സാര്‍... വൈ സാര്‍... എന്തൊരു മനുഷ്യന്‍... എന്തൊരു താരം... എന്തൊരു നിര്‍മ്മാതാവ്! കളങ്കവല്‍ ഒരു പീച്ച് ഫലമാണ്. എത്തരത്തില്‍ പിടിച്ചിരുത്തുന്ന കാഴ്ചയായിരുന്നു അത്'', രാഹുല്‍ രവീന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ' കുറുപ്പ്' ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍.

Ads by Google
Saturday 06 Dec 2025 11.38 AM
YOU MAY BE INTERESTED
Ads by Google
Ads by Google