Friday, March 20, 2026 Last Updated 2 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 12.42 PM

പാര്‍ട്ടി തീരുമാനം ഉചിതമായ സമയത്ത് എടുത്തിട്ടുണ്ട് ; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍

uploads/news/2025/12/814134/sunny-joseph.jpg

തിരുവനന്തപുരം: രണ്ടു യുവതികള്‍ ലൈംഗികാരോപണം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് എതിരേ കാര്യമായി നടപടി പ്രഖ്യാപിക്കാതെ കെ.പി.സി.സി. പാര്‍ട്ടി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് വ്യക്തമാക്കി. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തതാണ്. വാര്‍ത്ത വന്നപ്പോള്‍ തന്നെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. മറ്റൊരു പാര്‍ട്ടിയും ഈ രീതിയിലുള്ള സമീപനം നടത്തിയിട്ടില്ലെന്നും പറഞ്ഞു. വാര്‍ത്ത വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായുള്ള ചുമതലയില്‍ നിന്നും രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഒടുവില്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനവും എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ രാഹുലിനെതിരേ കടുത്ത അച്ചടക്ക നടപടിക്ക് ഹൈക്കമാന്റും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിയെടുക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ കോടതിയെടുക്കുന്ന തീരുമാനത്തിന് അനുസരിച്ചാകും ബാക്കി നടപടി.

രാഹുല്‍മാങ്കൂട്ടത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വഞ്ചിയൂര്‍ കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം കേട്ടുകൊണ്ടിരിക്കുന്നത്. ഉഭയസമ്മതപ്രകാരമാണ് ലൈംഗികതയില്‍ ഏര്‍പ്പെട്ടതെന്ന വാദത്തെ പ്രോസിക്യുഷന്‍ എതിര്‍ത്തു. യുവതിയെ രാഹുല്‍ പല തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നും ഗര്‍ഭിണിയായിരിക്കെ പോലും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പ്രോസിക്യുഷന്‍ വാദിച്ചു.

Ads by Google
Wednesday 03 Dec 2025 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google