Friday, March 20, 2026 Last Updated 2 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 09.32 AM

രാഹുല്‍മാങ്കൂട്ടത്തിനെതിരായ വിവാദം മറികടക്കണം ; 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' പ്രചരണവുമായി കോണ്‍ഗ്രസ്

uploads/news/2025/12/814109/congrass-leaders.gif

കോഴിക്കോട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാപവാദം വലിയ വിവാദം തീര്‍ക്കുമ്പോള്‍ പ്രതിരോധിക്കാനാകാതെ കോണ്‍ഗ്രസ്. രണ്ടു തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ്. 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' എന്ന പ്രചരണവുമായാണ് എത്തിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പ്രൊഫൈലിന്റെ കവര്‍ ഫോട്ടോ മാറ്റിയാണ് നേതാക്കള്‍ കാമ്പെയിന്റെ ഭാഗമായത്. പ്രതിപക്ഷ നേതാവ് വി ഡി സതിശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ ഈ കാമ്പെയിന്റെ ഭാഗമായി. മറ്റു നേതാക്കളും ഉടന്‍ പ്രചരണത്തിന്റെ ഭാഗമാകും. പക്ഷേ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ കോണ്‍ഗ്രസിന് ക്യാംപെയിന്‍ വേണ്ടത്ര വിജയിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നിലവില്‍ ഒരു ലൈംഗികാപവാദ കേസില്‍ കുടുങ്ങിയിരിക്കുന്ന രാഹുലിനെതിരേ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാമതൊരു യുവതി കൂടി എത്തിയത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെവിഷയം കനത്ത തിരിച്ചടിയാകുമെന്നടക്കമുള്ള അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. രാഹുലിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു യുവതികൂടി അതിക്രൂര പീഡനം നേരിട്ടെന്ന പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉയര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ പുതിയ കാമ്പെയിന്‍.

Ads by Google
Wednesday 03 Dec 2025 09.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google