Tuesday, March 17, 2026 Last Updated 3 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 08.56 AM

' സര്‍ഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍' ; സാമന്തയുടെ വിവാഹത്തിന് പിന്നാലെ നാഗചൈതന്യയുടെ പോസ്റ്റ്

post

നടി സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും തമ്മിലുളള വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ. വിവാഹത്തെക്കുറിച്ചോ സാമന്തയെക്കുറിച്ചോ ഒരു വാക്കുപോലും പോസ്റ്റില്‍ ഇല്ലെങ്കിലും കലയോടുളള ആത്മാര്‍ത്ഥതയെക്കുറിച്ചാണ് നാഗചൈതന്യ കുറിച്ചിരിക്കുന്നത്്.

രണ്ടുവര്‍ഷം മുന്‍പ് നാഗചൈതന്യ നായകനായി ദൂത എന്ന പേരില്‍ വെബ്‌സീരീസ് പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ഈ ആമസോണ്‍ പ്രൈം വെബ്‌സീരിസ് സ്വന്തമാക്കിയത്. ഇതേക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്. ഈ സീരിസില്‍നിന്നുളള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'' ഒരു അഭിനേതാവ് എന്ന നിലയില്‍, സര്‍ഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതില്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കുകയും ചെയ്താല്‍... പ്രേക്ഷകര്‍ അത് സ്വീകരിക്കുമെന്ന് ' ദൂത' തെളിയിച്ചു. അവര്‍ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആ ഊര്‍ജം നിങ്ങള്‍ക്ക് തിരികെ നല്‍കുകയും ചെയ്യും. നന്ദി! ദൂതയുടെ 2 വര്‍ഷങ്ങള്‍! ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച മുഴുവന്‍ ടീമിനും സ്‌നേഹം.''എന്നാണ് നാഗചൈതന്യയുടെ കുറിപ്പ്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ പ്രതികരണം അറിയിച്ചെത്തിയത്. ഒരു വജ്രത്തെ നഷ്ടപ്പെടുത്തിയതിന് ശേഷം എന്നാണ് അതില്‍ വന്ന ശ്രദ്ധേയമായ ഒരു കമന്റ്.

2017ല്‍ ആണ് നാഗചൈതന്യയും സാമന്തയും വിവാഹതിരതാകുന്നത്. 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാഗചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സാമന്തയും രാജ് നിദിമൊരുവും തമ്മിലുളള വിവാഹം.

Ads by Google
Wednesday 03 Dec 2025 08.56 AM
YOU MAY BE INTERESTED
Ads by Google
Ads by Google