Friday, March 20, 2026 Last Updated 2 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Dec 2025 10.50 AM

സാമ്പത്തികതട്ടിപ്പ് പിടിച്ചാല്‍ അത് രാഷ്ട്രീയമാണെന്ന് പറയും ; ഇത് മറ്റൊരു രാഷ്ട്രീയ തന്ത്രമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2025/12/813887/rajeev-and-modi.jpg

തൃശൂര്‍: സാമ്പത്തിക തട്ടിപ്പ് പിടിക്കപ്പെട്ടാല്‍ അത് രാഷ്ട്രീയമാണെന്ന് പറയുന്നത് തന്നെ മറ്റൊരുതരം രാഷ്ട്രീയതന്ത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീ്‌വ് ചന്ദ്രശേഖര്‍. ആര്‍ബിഐയുടെ അനുമതി എടുക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടി എന്നും ഇഡി നോട്ടീസ് ഇലക്ഷന്‍ തന്ത്രമാണെന്നത് വെറും ശ്രദ്ധ തിരിക്കാനുള്ള വാദമാണെന്നും രാജീവ് വിമര്‍ശിച്ചു.

എന്തിനാണ് ലണ്ടനില്‍ പോയി പണം സമാഹരിച്ചത് എന്നും എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി കടമെടുത്തില്ല എന്നും ചോദിച്ചു. കിഫ്ബി മസാല ബോണ്ട് കേസില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്.

ഇഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിര്‍ണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ മുഖാന്തരമോ വിശദീകരണം നല്‍കാവുന്നതാണ്.

Ads by Google
Tuesday 02 Dec 2025 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google