Friday, March 20, 2026 Last Updated 9 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Dec 2025 07.40 AM

രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ ; നടിയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് സൂചന

uploads/news/2025/12/813841/rahul.jpg

പാലക്കാട്: ലൈംഗിക പീഡന പരാതിക്കു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. പാലക്കാട്ടുനിന്നു കടന്നതു യുവനടിയുടെ ചുവന്ന കാറിലെന്നു സൂചന. രാഹുല്‍ സംസ്ഥാനം വിട്ടതായും സംശയം. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം വാഹനം ഫ്‌ളാറ്റില്‍ ഇട്ട ശേഷമാണ് രാഹുല്‍ കാറില്‍ പാലക്കാട് വിട്ടത്.

കാറിന്റെ ഉടമയായ യുവനടിയെ ഉടന്‍ തന്നെ പോലീസ് ചോദ്യം ചെയ്യും. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു.

ചുവന്ന കാറില്‍ പോകുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ താമസസ്ഥലമായ പാലക്കാട് കുന്നത്തൂര്‍മേടുള്ള ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. മേയില്‍ അവിടെയെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിപ്രകാരമായിരുന്നു പരിശോധന. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പാലക്കാട് എ.എസ്.പി: രാജേഷ് കുമാര്‍ പറഞ്ഞു.

ഒരു മാസം മുന്‍പു വരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണു ലഭിച്ചത്. പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പോലീസ്.തിരുവനന്തപുരത്ത് വാടകയ്ക്കു താമസിച്ച ഫ്‌ളാറ്റിലും രണ്ടു തവണ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെയും പോലീസ് പരിശോധന നടത്തും. രാഹുലിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും സംഘം ചോദ്യംചെയ്തിരുന്നു.

അതേസമയം, ബലാത്സംഗക്കേസില്‍ രാഹുലിനെതിരെ തെളിവുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. രാഹുല്‍ യുവതിയെ ബലാത്സംഗത്തിനിടെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചത് രാഹുലാണെന്നും പൊലീസ് കണ്ടെത്തി. ഗര്‍ഭഛിദ്രത്തിന് തെളിവായത് മെഡിക്കല്‍ രേഖകള്‍. രാഹുല്‍ തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ടാണ് റിപ്പോര്‍ട്ട്.

Ads by Google
Tuesday 02 Dec 2025 07.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google