Friday, March 20, 2026 Last Updated 0 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Nov 2025 01.10 PM

അജന്യ ഒരുപക്ഷേ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ : തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളിലെ ബേബി

uploads/news/2025/11/813097/election-ink.gif

മലയിന്‍കീഴ്: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കപ്പെടുന്നത് സ്ഥാനാര്‍ത്ഥികളുടെ പ്രായവും യുവത്വവുമാണ്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും വിവിധ പാര്‍ട്ടികള്‍ പ്രായം കുറഞ്ഞവരെയും യൗവ്വനത്തിന്റെ ആരംഭത്തില്‍ നില്‍ക്കുന്നവരുമായ അനേകരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. ഇവരില്‍ ഒരു പക്ഷേ ഏറ്റവും പ്രായം കുറഞ്ഞയാള്‍ തിരുവനന്തപുരം മലയിന്‍കീഴ് പഞ്ചായത്തില്‍ മത്സരിക്കന്ന അജന്യ എസ് അജി ആയിരിക്കും.

തച്ചോട്ടുകാവ് ഒന്നാം വാര്‍ഡില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അജന്യ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിന് നാലു ദിവസം മുമ്പാണ് അജന്യ 21 ാം പിറന്നാള്‍ ആഘോഷിച്ചത്. മലയിന്‍കീഴ് മാധവ കവി സ്മാരക ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോജേിലെ ഗണിത വിദ്യാര്‍ത്ഥിനിയാണ്. 2004 നവംബര്‍ 6 നായിരുന്നു അജന്യ എസ് അജി ജനിച്ചത് തന്നെ.

ഇടതുപക്ഷ ആഭിമുഖ്യമുള്ള കുടുംബത്തില്‍ നിന്നും വരുന്ന അജന്യ എസ്എഫ്‌ഐ യിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയ ത്തി ലെ മികവാണ് അജന്യയ്ക്ക് സീറ്റ് നല്‍കിയത്. മലയിന്‍കീഴിലെ തച്ചോട്ട്കാവ് വാര്‍ഡ് സ്ത്രീ സംവരണണം ആയപ്പോള്‍ തന്നെ സിപിഐഎം അജ ന്യ യെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം തീരുമാനിച്ചിരുന്നു. എസ്എഫ്‌ഐ ലോക്കല്‍ കമ്മറ്റിയംഗവും കോളേജിലെ മൂന്നാംവര്‍ഷ പ്രതിനിധിയുമാണ് അജന്യ.

വിവിധ ഘട്ടങ്ങളിലായി വോട്ടര്‍മാരെയെല്ലാം കണ്ടിരിക്കുന്ന അജന്യ ഈ വാര്‍ഡില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. പിതാവ് അജി ഡ്രൈവറാണ്. മാതാവ് സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന എസ് സംഗീതയാണ്. ഒരു സഹോദരിയുണ്ട്്. അനന്യ എസ് അജി മലയിന്‍കീഴ് ഗവ. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

Ads by Google
Thursday 27 Nov 2025 01.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google