Friday, March 20, 2026 Last Updated 1 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Nov 2025 08.48 AM

വെടിവെയ്പ്പ് നടത്തിയത് അഫ്ഗാനിസ്ഥാന്‍ കാരന്‍ : യുഎസ് തലസ്ഥാനത്തെ ആക്രമണം 'ഭീകരപ്രവര്‍ത്തനം' എന്ന് ട്രംപ്

uploads/news/2025/11/813073/trump.jpg

വാഷിംഗ്ടണ്‍: കഴിഞ്ഞദിവസം വാഷിംഗ്ടണ്‍ ഡിസിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ വെടിവച്ചുകൊന്ന സംഭവം ഭീകരപ്രവര്‍ത്തനമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്നും വിശേഷിപ്പിച്ച ട്രംപ് സംഭവത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും കുറ്റപ്പെടുത്തി.

പ്രതി അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്നയാളാണെന്നും നരകമെന്നും വിളിച്ചു. 'ഇതൊരു ഹീനമായ ദുഷ്ടതയും വിദ്വേഷവും നിറഞ്ഞ ഭീകരപ്രവര്‍ത്തനം എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇത് രാജ്യത്തിനെതിരെ നടന്ന കുറ്റകൃത്യമാണെന്നും മനുഷ്യത്വ വിരുദ്ധമാണെന്നും പ്രതി അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസിലേക്ക് വന്നയാളാണെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന് വിശ്വാസമുണ്ടെന്നും പറഞ്ഞു.

'ലഭ്യമായ ഏറ്റവും മികച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, കസ്റ്റഡിയിലുള്ള പ്രതി അഫ്ഗാനിസ്ഥാനില്‍ നിന്ന് നമ്മുടെ രാജ്യത്തേക്ക് കടന്ന ഒരു വിദേശിയാണെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന് ഉറപ്പുണ്ടെന്ന് പറഞ്ഞ് ട്രംപ് 'ഭൂമിയിലെ ഒരു നരകക്കുടം' എന്നും വിശേഷിപ്പിച്ചു.

തന്റെ മുന്‍ഗാമിയായ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ചുകൊണ്ട്, പ്രതിയെ 2021 സെപ്റ്റംബറില്‍ ബൈഡന്‍ ഭരണകൂടം വിമാനത്തില്‍ കൊണ്ടുവന്നതാണെന്നും വിമര്‍ശിച്ചു. ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് 'അഫ്ഗാനിസ്ഥാനില്‍ നിന്ന് നമ്മുടെ രാജ്യത്തേക്ക് പ്രവേശിച്ച ഓരോരുത്തരെയും പുനഃപരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ഉച്ചകഴിഞ്ഞ്, വൈറ്റ് ഹൗസിന് തൊട്ടടുത്ത് നടന്ന ഒരു ധിക്കാരപരമായ അക്രമത്തില്‍, രാജ്യ തലസ്ഥാനത്തേക്ക് വിന്യസിക്കപ്പെട്ട രണ്ട് വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് വെടിയേറ്റു.

മേയര്‍ ഇതിനെ ഒരു ലക്ഷ്യം വച്ചുള്ള ആക്രമണമായി വിശേഷിപ്പിച്ചു. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും വാഷിംഗ്ടണ്‍ മേയര്‍ മുറിയല്‍ ബൗസറും പറഞ്ഞു, രണ്ട് സൈനികരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വെടിവച്ച തോക്കുധാരി 29 കാരനായ അഫ്ഗാന്‍ പൗരന്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റഹ്മാനുള്ള ലകന്‍വാള്‍ എന്നയാള്‍ 2021 ല്‍ അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിച്ചപ്പോള്‍ യുഎസിലേക്ക് വന്ന ഒരു കുടിയേറ്റക്കാരനാണെന്ന് യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Thursday 27 Nov 2025 08.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google