Friday, March 20, 2026 Last Updated 9 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Nov 2025 12.05 PM

മുന്‍ ഡിജിപി ശ്രീലേഖയ്ക്ക് എതിരേ ആപ്പിന്റെ പരാതി ; വിരമിച്ചിട്ടും പേരിനൊപ്പം 'ഐപിഎസ്' എന്ന് ചേര്‍ക്കുന്നു

uploads/news/2025/11/812920/sreelekha-IPS.jpg

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസിനെതിരേ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പരാതി. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ശാസ്തമംഗലത്ത് നിന്നും മത്സരിക്കുന്ന ശ്രീലേഖ തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഐപിഎസ് എന്ന് ചേര്‍ത്തിരിക്കുന്നതിനെതിരേയാണ് പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രീലേഖയുടെ പേരിനൊപ്പം ഉള്ള ഐപിഎസ് വെട്ടി. ആംആദ്മിപാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി.എസ്. രശ്മിയാണ് പരാതി നല്‍കിയത്. റിട്ടയര്‍ ചെയ്ത ശേഷവും പേരിനൊപ്പം ഐപിഎസ് ഉപയോഗിക്കുന്നു എന്നായിരുന്നു ഉയര്‍ത്തിയ ആക്ഷേപം. ഇത് നിയമവിരുദ്ധമാണെന്ന് രശ്മി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ ശ്രീലേഖയുടെ ചില സ്ഥലങ്ങളിലെ പോസ്റ്ററിലെ ഐപിഎസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മായ്ച്ചിരുന്നു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തി ബാക്കിയിടിങ്ങളില്‍ റിട്ടയേഡ് എന്ന് ചേര്‍ക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം ബിജെപി ശ്രീലേഖയുടെ പേരില്‍ വെച്ചിരിക്കുന്ന പോസ്റ്ററുകളിലും ഫ്‌ളെക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ടയേഡ് ) എന്നുമാണ് ചേര്‍ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ ആര്‍. ശ്രീലേഖ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Ads by Google
Wednesday 26 Nov 2025 12.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google