Sunday, March 22, 2026 Last Updated 7 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 05.03 PM

കോഴിക്കോട്ടെ എരിഞ്ഞിപ്പാലത്ത് മത്സരത്തിന് ഐടി ജീവനക്കാരിയും ; ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ആനി സ്‌റ്റെഫി

uploads/news/2025/11/812771/rajeev-chandra-sekhar.gif

കോഴിക്കോട് : ഇത്തവണ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ ബിജെപി ഇറക്കിയ സ്ഥാനാര്‍ത്ഥികളില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ജോലിക്കാരിയും. കോഴിക്കോട് ഏഴാം വാര്‍ഡായ എരഞ്ഞിപ്പാലത്ത് മത്സരിക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്ന ആനി സ്‌റ്റെഫിയാണ് വന്‍തുക ശമ്പളമുള്ള ഐടിജോലി വിട്ട് മത്സരത്തിനായി ഇറങ്ങിയിരിക്കുന്നത്.

കെമിസ്ട്രയിയില്‍ ഡോക്‌ട്രേറ്റ് ബിരുദധാരിയായ ഇവര്‍ ജോലിയില്‍ നിന്നും ഇടവേളയെടുത്താണ് മത്സരിക്കുന്നത്. വാര്‍ഡിലെ വികസനമാണ് പ്രധാന അജണ്ഡയെന്നും കേന്ദ്രത്തില്‍ നിന്നും വരുന്ന വികസനങ്ങള്‍ ഇവിടെ മറ്റു പേരിലാണ് വരുന്നതെന്നും ആനി സ്‌റ്റെഫി പറയുന്നു. മോദിജിയുടെ പ്രഭാവത്തിലും പിന്നെ പാര്‍ട്ടി യുവതയ്ക്ക് കൊടുക്കുന്ന പ്രാധാന്യവും മനസ്സിലാക്കിയാണ് ആനി സ്‌റ്റെഫി ബിജെപിയില്‍ ആകൃഷ്ടയായിരിക്കുന്നത്. തല്‍ക്കാലം അവധിയെടുത്താണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ വന്നിരിക്കുന്നത്.

നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡ് പിടിച്ചെടുക്കാനുള്ള കനപ്പെട്ട ചുമതലയാണ് പാര്‍ട്ടി ആനി സ്‌റ്റെഫിയെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ഭരണവും പരിവര്‍ത്തന പദ്ധതികളും കോഴിക്കോട് ഏഴാം വാര്‍ഡായ എരഞ്ഞിപ്പാലത്തെ ഓരോ വീട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ആനി സ്‌റ്റെഫിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനും കുറിപ്പില്‍ വ്യക്തമാക്കുന്നു.

വികസിത കേരളം എന്ന കാഴ്ചപ്പാടിലും ബിജെപി നേതൃത്വത്തിലും നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കേരളത്തിലെ യുവജനങ്ങള്‍ മാറ്റം ആവശ്യപ്പെടുകയും അതിന് നേതൃത്വം നല്‍കാന്‍ മുന്നോട്ട് വരികയും ചെയ്യുന്നതായും കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് ആവശ്യമുള്ള പുതിയ ഊര്‍ജ്ജവും പുതിയ ദിശയുമാണിതെന്നും രാജീവ് ചന്ദ്രശേഖരന്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Ads by Google
Tuesday 25 Nov 2025 05.03 PM
YOU MAY BE INTERESTED
Ads by Google
Ads by Google