Friday, March 20, 2026 Last Updated 8 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 22 Nov 2025 10.32 AM

സര്‍ക്കാരുമായി നിയമപോരാട്ടം നടത്തിയ ബസുടമകള്‍ മത്സരിക്കുന്നു ; റോബിന്‍ ബസുടമ മേലുകാവില്‍

uploads/news/2025/11/812195/robin-bus.jpg

കോട്ടയം: സര്‍ക്കാരിനെതിരെ നിയമ പോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയരായ സ്വകാര്യ ബസുടമകള്‍ റോബിന്‍ ബസിന്റെ ഉടമ റോബിന്‍ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. റോബിന്‍ ബസിന്റെ ഉടമ റോബിന്‍ ഗിരീഷ് കോട്ടയം ജില്ലിയിലെ മേലുകാവിലും ടൂറിസ്റ്റ് ബസുടമ ബോണി തോമസ് പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലും മത്സരിക്കും.

രണ്ടുപേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടാണ് മത്സരിക്കുന്നത്. പാറയില്‍ ബേബി ഗിരീഷ് കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മത്സരിക്കുന്നത്. പെര്‍മിറ്റിന്റെ പേരില്‍ സര്‍ക്കാരിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും പോരാടിയ റോബിന്‍ ബസ് ഉടമയാണ് ബേബി ഗിരീഷ്. റോബിന്‍ ബസിന്റെ അഞ്ച് ദീര്‍ഘദൂര ബസ് റൂട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിന് എതിരേ സുപ്രീംകോടതിയിലും പോയിരുന്നു. കെഎസ്ആര്‍ടിസി ബസ് വിനോദയാത്രകള്‍ക്കായി സര്‍വീസ് നടത്തുന്നതിനെതിരെയാണ് ബോണി തോമസിന്റെ പോരാട്ടം.

ലിറ്റില്‍ കിങ്ഡം ടൂറിസ്റ്റ് ബസുകളുടെ ഉടമ പൂഞ്ഞാര്‍ വെള്ളൂക്കുന്നേല്‍ പരവന്‍ പറമ്പില്‍ ബോണി തോമസ് പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2023 ഓഗസ്റ്റ് 30നായിരുന്നു റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചത്. ഇതിന് പിന്നാലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നേടി പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ ഗിരീഷ് ബസ് സര്‍വീസ് ആരംഭിച്ചു.

ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെ കയറ്റുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഇത് വിവാദമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ റോബിന്‍ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ റോബിന്‍ ബസിന് അനുകൂല വിധി വന്നു. അന്ന് മുതല്‍ റോബിന്‍ ബസ് സുഗമമായി സര്‍വീസ് നടത്തുകയാണ്. തന്റെ അഞ്ച് ദീര്‍ഘദൂര ബസ് റൂട്ടുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയും നേടി.

Ads by Google
Saturday 22 Nov 2025 10.32 AM
YOU MAY BE INTERESTED
Ads by Google
Ads by Google