Friday, March 20, 2026 Last Updated 4 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 12.52 PM

തയ്യാറെടുപ്പ് നടത്തി നില്‍ക്കുമ്പോള്‍ അവസാനം പേരുവെട്ടി ; ജോസഫ് വാഴയ്ക്കനും അതൃപ്തി, പക്ഷേ പരസ്യനിലപാടിനില്ല

uploads/news/2026/03/831284/joseph-vazhaykkan.jpg

കോട്ടയം: സീറ്റുനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റുമാനൂര്‍ സീറ്റിലേക്ക് മത്സരിക്കാന്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകന്നത് ജോസഫ് വാഴയ്ക്കനാണ്. സീറ്റ് നല്‍ക്കാത്തതിലുള്ള അതൃപ്തിയും പേര് വെട്ടിയതിലുള്ള പ്രതിഷേധവും നിരാശയും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. അതേസമയം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയിലുള്ള പരസ്യ നിലപാടിന് ഇല്ലെന്നും പറഞ്ഞു. ഒറ്റപ്പേര് മാത്രമേ ഉണ്ടാകു എന്ന് തനിക്ക് പാര്‍ട്ടിനേതൃത്വം ഉറപ്പ് നല്‍കിയരുന്നതാണെന്നും പറഞ്ഞു.

ജോസഫ് വാഴയ്ക്കന് കടുത്ത അതൃപ്തി ഉണ്ടെങ്കിലും കലാപത്തിനില്ല. കടുത്ത അവഗണന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഏറ്റുമാനൂരില്‍ മത്സരിക്കണമെന്നും അതിന് തയ്യാറാകാനും നേരത്തേ നേതൃത്വം വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് നേരത്തെ ജോസഫ് വാഴയ്ക്കന്‍ തയ്യാറെടുത്തത്. മന്ത്രി വാസവനെയാണ് നേരിടേണ്ടി വരുന്നതിനാല്‍ നേരത്തേ തന്നെ ഒരുക്കങ്ങളും തുടക്കാന്‍ നിര്‍ദേശം കിട്ടിയിരുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ അടിച്ചക്കുകയും നോമിനേഷന്‍ പേപ്പര്‍ സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് നടത്തേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി. കുടുംബയോഗങ്ങള്‍ വിളിക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. ഇങ്ങിനെ മൂമ്പോട്ട് പോകുമ്പോഴാണ് പെട്ടെന്ന് അപ്രതീക്ഷിതമായി തീരുമാനം മാറിയത്. അവസാനഘട്ടത്തിലായിരുന്നു പേര് വെട്ടിമാറ്റിയത്. പക്ഷേ അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നു.

പാര്‍ട്ടിയിലെ സമുന്നതനായ നേതാക്കളില്‍ ഒരാളും മുമ്പ് മൂവാറ്റുപുഴയിലെ ജനപ്രതിനിധിയുമായിരുന്നു ജോസഫ് വാഴയ്ക്കന്‍ പെട്ടെന്നുള്ള തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്നും അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ പാര്‍ട്ടിയെ ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഇല്ലെന്നും പറഞ്ഞു. പാര്‍ട്ടി തനിക്ക് അമ്മയെ പോലെയാണ്. ഒറ്റപ്പേരേ ഏറ്റുമാനൂരില്‍ ഉള്ളൂ എന്നാണ് തന്നെ അറിയിച്ചത്. അതുകൊണ്ട് താന്‍ കുറേ മൂമ്പോട്ട് പോയത്. സമയക്കുറവ് ഉള്ളതിനാലാണ് പ്രചരണ പരിപാടികളുമായി മൂമ്പോട്ട് പോയതെന്നും പറഞ്ഞു. നാട്ടകം സുരേഷാണ് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സമാന അനുഭവമായിരുന്നു കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗ്ഗീസിനും സംഭവിച്ചത്.

അതേസമയം നീരസം ഉണ്ടെങ്കിലും പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച് ദീപ്തി മേരി വര്‍ഗീസും രംഗത്ത് വന്നു. കൊച്ചിയില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഷിയാസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതിന്റെ നിരാശ ദീപ്തിക്കുമുണ്ട്. എന്നിരുന്നാലും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇല്ലെന്ന നിലപാടിലാണ് ദീപ്തിയും. ഇന്ന തൃക്കാക്കരയില്‍ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും ദീപ്തി അറിയിച്ചിരിക്കുകയാണ്. ദീപ്തിയും പരിഗണിക്കപ്പെടുമെന്ന് കരുതി പോസ്റ്ററുകള്‍ അടിച്ചു തയ്യാറെടുപ്പ് നടത്തിയിരുന്നു.

Ads by Google
Friday 20 Mar 2026 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google