ആലപ്പുഴ : എഴുപുന്നയില്‍ യുവാവിനെ തലയക്കടിച്ച് കൊന്നു . കുമ്പളങ്ങി പഴങ്ങാടി വിലയ പറമ്പ് നിധിന്‍ (30) ആണു മരിച്ചത് . മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നൊണു വിവരം . ഇന്നലെ രാത്രി 11 .30 നായിരുന്നു സംഭവം .
എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നാലംഗ സംഘവുമായി നിധിൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബാറിൽ നിന്നിറങ്ങിയ ശേഷം ഇവർ തമ്മിൽ അടിപിടിയുണ്ടായെന്നും പോലീസ് പറഞ്ഞു. ബാറിന് സമീപം റോഡിനടുത്ത് ബോധരഹിതനായി കിടന്ന നിധിനെ അരൂർ പൊലീസെത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.