Friday, March 20, 2026 Last Updated 14 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 01.08 PM

സുരേന്ദ്രൻ പിള്ളയെ പരിഗണിച്ചില്ല ; തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി

uploads/news/2026/03/831288/8.gif
photo - facebook

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ച് ബിജെപി. എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്.

സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിവിധ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും പരിഗണിച്ചാണ് കരമന ജയനെ തിരഞ്ഞെടുത്തതെന്നാണ് സൂചന.

അതേസമയം തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഇടതുമുന്നണിയിൽ ആശയക്കുഴപ്പവും അതൃപ്തിയും പുകയുകയാണ്. മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Ads by Google
Friday 20 Mar 2026 01.08 PM
YOU MAY BE INTERESTED
Ads by Google
Ads by Google