Friday, March 20, 2026 Last Updated 9 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 22 Nov 2025 08.42 AM

പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണ്ണായക രേഖകള്‍; ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്‌തേക്കും

uploads/news/2025/11/812187/a-padmakumar.jpg

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കേസില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. കെപി ശങ്കര്‍ദാസ്, എന്‍ വിജയകുമാര്‍ എന്നിവരെയാണ് നോട്ടീസ് നല്‍കി വിളിപ്പിക്കുക.

മറ്റുപ്രതികളുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നിര്‍ണായക രേഖകളും എസഐടി പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോട് കൂടിയാണ് പത്മകുമാറിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് നടന്നത്.

സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഉള്‍പ്പെടെയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. എ പത്മകുമാറിന്റെ മൊഴിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടുന്നുണ്ട്. സ്വര്‍ണ്ണപ്പാളിയ്ക്ക് പകരം ചെമ്പ് പാളിയെന്ന് ദേവസ്വം മിനുറ്റ്‌സില്‍ സ്വന്തം കൈപ്പടയില്‍ കുറിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വരെയുള്ള അന്വേഷണത്തില്‍ സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്‍ എ.പത്മകുമാര്‍ എന്ന വിലയിരുത്തലിലാണ് എസ്‌ഐടി അറസ്റ്റിലേക്ക് കടന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം വിട്ടു നല്‍കുന്നതില്‍ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുന്‍പ് , സ്വന്തം കൈപ്പടയില്‍ സ്വര്‍ണ്ണപ്പാളി ചെമ്പു പാളിയെന്ന് പത്മകുമാര്‍ എഴുതി ചേര്‍ത്തു. ദേവസ്വം യോഗത്തില്‍ സ്വര്‍ണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാറാണ്. ഡിസംബര്‍ മൂന്നിനാണ് ഇനി അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Ads by Google
Saturday 22 Nov 2025 08.42 AM
YOU MAY BE INTERESTED
Ads by Google
Ads by Google