Friday, March 20, 2026 Last Updated 10 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Nov 2025 03.00 PM

കൊല്ലത്ത് കായലിൽ നങ്കൂരമിട്ടിരുന്ന 2 ബോട്ടുകൾക്ക് തീപിടിച്ചു; തീയണയ്ക്കാൻ ശ്രമം തുടരുന്നു

പാചക​ ​ഗ്യാസിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നി​ഗമനം.
kollam, boat, fire

കൊല്ലം കാവനാട് രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. പാചക​ ​ഗ്യാസിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

ഫയർഫോഴ്സ് തീയണക്കാൻ ശ്രമം നടത്തുകയാണ്. അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്.

പാചകത്തിനുള്ള ഗ്യാസ് പടർന്നാണ് അപകടം ഉണ്ടായത്. തീപിടിത്തം ഉണ്ടായ ഉടൻ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടു. അതിനാൽ കൂടുതൽ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാൽ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ ഐസ് പ്ലാന്‍റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണക്കാൻ ശ്രമം തുടരുന്നത്.

Ads by Google
Friday 21 Nov 2025 03.00 PM
YOU MAY BE INTERESTED
Ads by Google
Ads by Google