Sunday, March 22, 2026 Last Updated 11 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 03.36 PM

ശബരിമല സ്വർണക്കൊള്ള കേസ് : എ പത്മകുമാർ അറസ്റ്റിൽ

sabarimala
photo; facebook

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.
വ്യാഴാഴ്ച‌ രാവിലെയാണ് പത്മകുമാർ എസ്.ഐ.ടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. ശബരിമല സ്വർണക്കൊള്ളക്കേസിൽ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് സൂചന. മുരാരി ബാബു മുതൽ എൻ. വാസു വരെയുള്ള പ്രതികൾ പത്മകുമാറിനെതിരെ മൊഴി നൽകിയതായും വിവരമുണ്ട്. പത്മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്.ഐ.ടി വിശദമായി അന്വേഷിച്ചുവരികയാണ്.

Ads by Google
Thursday 20 Nov 2025 03.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google