Friday, March 20, 2026 Last Updated 3 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 12.00 PM

അധികാരമേറ്റ് മുഖ്യമന്ത്രിക്കസേരയിലേക്ക് വീണ്ടും ; നിതീഷ്‌കുമാര്‍ പത്താമതും സത്യപ്രതിജ്ഞ ചെയ്തു

uploads/news/2025/11/811858/nithish-kumar.jpg

പാറ്റ്‌ന: ബീഹാറിന്റെ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ നടത്തി അധികാരമേറ്റു. വ്യാഴാഴ്ച പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, എന്‍ഡിഎയിലെ മറ്റ് നിരവധി ഉന്നത നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ അവകാശവാദം ഉന്നയിച്ചിരുന്നു.

പ്രധാന എന്‍ഡിഎ ഘടകകക്ഷികളായ ബിജെപിക്കും ജെ ഡി (യു) യ്ക്കും മന്ത്രിസഭാ സ്ഥാനങ്ങള്‍ കൂടാതെ, സന്തുലിത പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സഖ്യത്തിലെ മറ്റ് പങ്കാളികള്‍ക്കും ആറ് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.

രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) അല്ലെങ്കില്‍ എച്ച്എഎം(എസ്) എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും, ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) യ്ക്ക് മൂന്ന് മന്ത്രിസ്ഥാനവും, ബാക്കിയുള്ളവ ബിജെപിക്കും ജെഡിയുവിനും ഇടയില്‍ വിഭജിക്കപ്പെടുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Ads by Google
Thursday 20 Nov 2025 12.00 PM
YOU MAY BE INTERESTED
Ads by Google
Ads by Google