Friday, March 20, 2026 Last Updated 6 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 11.35 AM

പഴയ തട്ടകത്തിലേക്ക് തിരിച്ചുപോക്ക് ; മുന്‍ എംഎല്‍എ അനില്‍ അക്കരെ പഞ്ചായത്തില്‍ മത്സരിക്കുന്നു

uploads/news/2025/11/811854/anil-akkare.jpg

തൃശൂര്‍ : വടക്കാഞ്ചേരിയിലെ പരാജയത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ച മുന്‍ എംഎല്‍എ അനില്‍ അക്കരെ പഞ്ചായത്തില്‍ വാര്‍ഡുമെമ്പറായി മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക. 2000 ല്‍ അടാട്ടെ ഏഴാം വാര്‍ഡിലും 2005 ല്‍ പതിനൊന്നാം വാര്‍ഡിലും മത്സരിച്ച് ജയിച്ച അദ്ദേഹം ഇതിനകം പഞ്ചായത്തിലെ വിവിധ അധികാരങ്ങള്‍ കയ്യാളിയിട്ടുണ്ട്.

2010 ല്‍ പേരാമംഗലം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയം സ്വന്തമാക്കിയിരുന്നു. 2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന അനില്‍. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. 2003 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടും ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായത്തിന് നേടിക്കൊടുത്തു. ജില്ലാ പഞ്ചായത്തംഗമാ യിരുന്നപ്പോള്‍ രണ്ടര വര്‍ഷം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.

അടാട്ടെ 15ാം വാര്‍ഡ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗമാണ് അനിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. 2000ല്‍ അടാട്ടെ ഏഴാം വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ 400 വോട്ടിന് ജയിച്ചു. 2005 ല്‍ പതിനൊന്നാം വാര്‍ഡില്‍ നിന്നും 285 വോട്ടിന്റെ വിജയം നേടി. 2016ല്‍ വടക്കാഞ്ചേരിയില്‍ നിന്ന് 45 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംഎല്‍എ ആയ അദ്ദേഹം പക്ഷേ 2021ല്‍ വടക്കാഞ്ചേരിയില്‍ വീണ്ടും മത്സരിച്ചപ്പോള്‍ തോറ്റു.

Ads by Google
Thursday 20 Nov 2025 11.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google