Thursday, March 19, 2026 Last Updated 3 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 11.15 AM

' ലയണ്‍ കിങ് കണ്ട് എന്റെ കണ്ണു നിറഞ്ഞു, തിരിഞ്ഞ് നോക്കുമ്പോള്‍ വാപ്പച്ചിയും കരയുകയായിരുന്നു' ; ദുല്‍ഖര്‍ സല്‍മാന്‍

cried, the

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമാണ് ' കാന്ത' .സിനിമയുടെ ഒരു പ്രമോഷന്‍ പരിപാടിയില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞ ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന്റെ പരിപാടിയില്‍ ആണുങ്ങള്‍ മറ്റുളളവരുടെ മുന്നില്‍ വെച്ച് കരയാന്‍ പാടില്ല എന്ന് പറയുന്നതില്‍ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

വ്യക്തിജീവിതത്തില്‍ താന്‍ വളരെ വൈകാരികനായ വ്യക്തിയാണെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. നിര്‍മിച്ച ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ കരഞ്ഞിട്ടുണ്ടെന്നും, ലയണ്‍ കിങ്് കണ്ടിട്ട് ഞാനും വാപ്പച്ചിയും ഒരുമിച്ച് കരഞ്ഞിട്ടുണ്ടെന്നും ദുല്‍ഖര്‍ ചോദ്യത്തിന് മറുപടിയായി.

2019ല്‍ പുറത്തിറങ്ങിയ ജോണ്‍ ഫാവ്രിയോ സംവിധാനം ചെയ്ത ചിത്രമാണ് ലയണ്‍ കിങ്. സിനിമയില്‍ മുഫാസ മരിക്കുന്ന രംഗമാണ് ഇരുവരെയും വൈകാരികമായി സ്വാധീച്ചിച്ചതെന്നും നടന്‍ പറഞ്ഞു. ' മുസാഫ മരിച്ചപ്പോള്‍, എന്റെ കണ്ണു നിറഞ്ഞിരുന്നു, തിരിഞ്ഞ് നോക്കുമ്പോള്‍ വാപ്പിച്ചി കരയുകയായിരുന്നു' . ദുല്‍ഖര്‍ പറഞ്ഞു.

Ads by Google
Thursday 20 Nov 2025 11.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google