Friday, March 20, 2026 Last Updated 6 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 19 Nov 2025 11.32 AM

സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; അപകടം രാവിലെ സ്‌കൂളില്‍ എത്തിയപ്പോള്‍

uploads/news/2025/11/811704/schoolbus.jpg

ചെറുതോണി: സ്‌കൂള്‍ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ മറ്റൊരു ബസ് വന്നിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയില്‍ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഹെയ്സല്‍ ബെന്‍ ആണ് അപകടത്തില്‍ മരിച്ചത്.

തടിയമ്പാട് സ്വദേശിയായ പെണ്‍കുട്ടി ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂള്‍ മുന്നത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. രാവിലെ സ്‌കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം.

മറ്റൊരു സ്‌കൂള്‍ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും പരിക്കേറ്റതായി വിവരമുണ്ട്.

Ads by Google
Wednesday 19 Nov 2025 11.32 AM
YOU MAY BE INTERESTED
Ads by Google
Ads by Google