Friday, March 20, 2026 Last Updated 9 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 18 Nov 2025 10.51 AM

'ഇത് ചാവേര്‍ ആക്രമണമല്ല, രക്തസാക്ഷിത്വം' ; ഡല്‍ഹി സ്‌ഫോടനം ചാവേര്‍ ആക്രമണം ; ഭീകരന്‍ നബിയുടെ ഞെട്ടിക്കുന്ന വീഡിയോ

uploads/news/2025/11/811486/nabi.jpg

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചാവേറാക്രമണത്തിന് തൊട്ടുമുമ്പ് ഡോ. ഉമര്‍ മുഹമ്മദ് അഥവാ ഉമര്‍-ഉന്‍-നബിയുടെ ചാവേര്‍ ബോംബിംഗിനെക്കുറിച്ചും 'രക്തസാക്ഷിത്വം' എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നതിന്റെ സ്വയം റെക്കോര്‍ഡുചെയ്ത ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു.

ആത്മഹത്യ ഇസ്‌ളാമില്‍ നിഷിദ്ധമായി കണക്കാക്കപ്പെടുമ്പോള്‍ ചാവേര്‍ ആക്രമണത്തെ 'രക്തസാക്ഷിത്വം' എന്നാണ് ന്യായീകരണം.''ചാവേര്‍ ആക്രമണം എന്നത് വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയങ്ങളിലൊന്നാണ്. ഇത് ചാവേര്‍ ആക്രമണമല്ല ഒരു രക്തസാക്ഷിത്വം എന്നാണ് ഇസ്‌ളാമില്‍ അറിയപ്പെടുന്നത്. ഇതിനെതിരേ നിരവധി വൈരുദ്ധ്യ വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തും സമയത്തും താന്‍ മരിക്കുമെന്ന് ഒരാള്‍ അനുമാനിക്കുന്നതിനെയാണ് 'രക്തസാക്ഷിത്വം' എന്ന് വിശേഷിപ്പിക്കുന്നത്. ഒരാള്‍ എപ്പോള്‍ എവിടെ മരിക്കുമെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. വിധിക്കപ്പെട്ടാല്‍ അത് സംഭവിക്കും. അതുകൊണ്ട് 'മരണത്തെ ഭയപ്പെടരുത്'.'' അദ്ദേഹം വീഡിയോയില്‍ പറയുന്നു.

വീഡിയോയില്‍, ഉമര്‍ ഇംഗ്ലീഷ് ഭാഷയില്‍ വളരെ വ്യക്തമായി സംസാരിക്കുന്നത്. ചാവേര്‍ ബോംബിംഗ്, 'രക്തസാക്ഷിത്വം' തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഡല്‍ഹിയില്‍ നടന്നത് ചാവേര്‍ ആക്രമണമാണെന്നും നബി പൂര്‍ണ്ണമായും തീവ്രവാദിയാണെന്നും വീഡിയോ സൂചന നല്‍കുന്നു. വിദ്യാസമ്പന്നരും ഉയര്‍ന്ന ജോലിയുള്ളവരുമായ ആള്‍ക്കാര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇതെന്നും ഇന്ത്യയിലെ ഭീകരതയുടെ പുതിയ മുഖമാണ് ഇതെന്നുമാണ് വിലയിരുത്തല്‍.

ഡല്‍ഹി കാര്‍ സ്‌ഫോടനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ഒന്നാണെന്നും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന ഊഹാപോഹത്തെ നിരാകരിക്കുന്നത് കൂടിയാണ് വീഡിയോ.

ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുന്നത് ജെയ്ഷ്-ഇ-മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇപ്പോള്‍ ഡോക്ടര്‍മാരെപ്പോലുള്ള ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ്. ഈ മാസം ആദ്യം, ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിന് തൊട്ടുപിന്നാലെ, ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ ഭീകര സംഘടനയെ തകര്‍ത്തതായി ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞിരുന്നു.

'പാകിസ്ഥാനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന, തീവ്രവാദികളായ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും വിദേശ കൈകാര്യക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു വൈറ്റ് കോളര്‍ ഭീകര ആവാസവ്യവസ്ഥ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രബോധനം, ഏകോപനം, ഫണ്ട് നീക്കം, ലോജിസ്റ്റിക്‌സ് എന്നിവയ്ക്കായി ഗ്രൂപ്പ് എന്‍ക്രിപ്റ്റ് ചെയ്ത ചാനലുകള്‍ ഉപയോഗിച്ചുവരുന്നു. സാമൂഹിക/ചാരിറ്റി ലക്ഷ്യങ്ങളുടെ മറവില്‍ പ്രൊഫഷണല്‍, അക്കാദമിക് നെറ്റ്വര്‍ക്കുകള്‍ വഴിയാണ് ഫണ്ട് സ്വരൂപിച്ചത്,' അതില്‍ പറയുന്നു.

Ads by Google
Tuesday 18 Nov 2025 10.51 AM
YOU MAY BE INTERESTED
Ads by Google
Ads by Google