Friday, March 20, 2026 Last Updated 9 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 18 Nov 2025 07.55 AM

ട്രംപിന്റെ ഗസ സമാധാന പദ്ധതി അംഗീകരിച്ച് യുഎന്‍ രക്ഷാസമിതി ; പ്രമേയം തള്ളി ഹമാസ്, റഷ്യയും ചൈനയും വിട്ടുനിന്നു

uploads/news/2025/11/811470/trump.jpg

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ സമാധാനപദ്ധതിക്ക് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം. അതേസമയം പ്രമേയം ഹമാസ് തള്ളി. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ നിര്‍ദേശത്തെ പിന്തുണച്ചു. ബോര്‍ഡിലെ അംഗങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനവും മറ്റ് തുടര്‍ പ്രഖ്യാപനങ്ങളും വരുന്ന ആഴ്ചകളില്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം പ്രമേയത്തെ എതിര്‍ത്ത് രംഗത്ത് വന്ന ഹമാസ് പലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതില്‍ പ്രമേയം പരാജയപ്പെട്ടുവെന്നും സായുധ സംഘങ്ങളെ നിര്‍വീര്യമാക്കാന്‍ അന്താരാഷ്ട്ര സൈന്യത്തെ നിയോഗിക്കുന്നതിനെയും ഹമാസ് വിമര്‍ശിച്ചു.

ഗസയില്‍ അന്താരാഷ്ട്ര സൈനികരെ വിന്യസിപ്പിക്കുന്നതടക്കം ഗസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, പുനര്‍നിര്‍മ്മാണം, ഭരണം എന്നിവയാണ് പദ്ധതിയുടെ കാതല്‍. ഗാസയില്‍ ഇതുവരെ 66,000-ത്തോളം പേരെ ഇസ്രയേല്‍ കൊലപ്പെടുത്തിയിട്ടും പലസ്തീനെ രാഷ്ട്രമെന്ന നിലയില്‍ അംഗീകരിക്കാത്ത ട്രംപ്നെതന്യാഹു കരാറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Ads by Google
Tuesday 18 Nov 2025 07.55 AM
YOU MAY BE INTERESTED
Ads by Google
Ads by Google