Friday, March 20, 2026 Last Updated 7 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 01.30 PM

എസ്‌ഐആറിനെതിരേ മുസ്‌ളീംലീഗ് സുപ്രീംകോടതിയില്‍ ; കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കി

uploads/news/2025/11/811316/PK-Kunjhalikkutty.gif

മലപ്പുറം: ബിഎല്‍ഒ യുടെ ആത്മഹത്യയോടെ കേരളത്തില്‍ വന്‍ വിവാദമായിരിക്കുന്ന എസ്‌ഐആറിനെതിരേ മുസ്‌ളീംലീഗ് സുപ്രീംകോടതിയില്‍. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിറുത്തി വയ്ക്കണമെന്ന് ആവശ്യം. ബിഎല്‍ഒ അനീഷിന്റെ ആത്മഹത്യ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ലീഗ് ചൂണ്ടിക്കാട്ടി. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹര്‍ജി നല്‍കിയത്.

ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്ന് ലീഗ് വ്യക്തമാക്കി. നിയമ നടപടികളുമായി മുന്നോട്ട് എന്നു മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി തങ്ങള്‍. എസ്‌ഐആര്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി നീട്ടണം എന്നു കോടതിയോട് ആവശ്യപ്പെടും. ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണം കൂടി ഉള്‍പ്പെടുത്തി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ അമിത സമ്മര്‍ദം ഒഴിവാക്കണം. എന്നാല്‍ അമാന്തം കാണിക്കാതെ എല്ലാരും വോട്ടു ചേര്‍ക്കണമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍വീസ് സംഘടനകളുടെ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. ഇന്നത്തെ എസ്‌ഐആര്‍ ജോലി ബഹിഷ്‌കരിച്ചാണ് ബിഎല്‍ഒ കൂട്ടായ്മയുടെ പ്രതിഷേധം. നവംബര്‍ നാല് മുതലാണ് സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഡിസംബര്‍ നാലിനുള്ളില്‍ എന്യൂമറേഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഈമാസം 15നുള്ളില്‍ ഫോം വിതരണം പൂര്‍ത്തീയാക്കണമെന്നും. അല്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു നിര്‍ദേശം. പരിഷ്‌കരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ വിഷയം ഉയര്‍ന്നിരുന്നെങ്കിലും നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.

Ads by Google
Monday 17 Nov 2025 01.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google